ആവര്‍ത്തിക്കപ്പെടുന്ന സംശയങ്ങളും ഉത്തരങ്ങളും
1. എബി-പിഎംജെഎവൈ 2. ആരോഗ്യകിരണം(pls click here)
- പുതിയ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഇപ്പോള്‍ ലഭ്യമാണോ?
നിലവില്‍ 2018-19 കാലത്ത് RSBY/CHIS ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട് കാര്‍ഡുകള്‍ ലഭ്യമായ കുടുംബങ്ങളാണ് നിലവില്‍ പുതിയ കാര്‍ഡുകള്‍ക്കു അര്‍ഹരായവര്‍. 2011 സാമൂഹിക സാമ്പത്തിക സെന്‍സസ് അനുസരിച്ചു അപേക്ഷിച്ച പ്രകാരം പ്രധാനമന്ത്രിയില്‍ നിന്നും നേരിട്ട് തപാല്‍ ലഭിച്ചവരും പുതിയ ഇന്‍ഷുറന്‍സിന് അര്‍ഹരാണ്. - നിലവിലെ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ പേര് പുതുതായി ചേര്‍ക്കാമോ ?
മുഴുവന്‍ കുടുംബാംഗങ്ങളെയും പുതിയ സ്‌കീമില്‍ ചേര്‍ക്കാവുന്നതാണ്. മാത്രമല്ല ഐഡി കാര്‍ഡ് ഉള്‍പ്പെടെ ലഭിക്കുന്നതുമായിരിക്കും. നിര്‍ദ്ദിഷ്ട ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ നിലവില്‍ ഐഡി കാര്‍ഡുകള്‍ ലഭിച്ച വ്യക്തികള്‍ക്ക് കുടുംബാംഗങ്ങളുടെ പേരും തദവസരത്തില്‍ ചേര്‍ക്കാവുന്നതാണ്. പുതിയ ഐഡി കാര്‍ഡുകള്‍ ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡുകളോ റേഷന്‍ കാര്‍ഡോ കൂടെ കൊണ്ടുപോകേണ്ടതുമാണ്. - നിലവില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ എങ്ങനെ സാധിക്കും ?
ഓരോ കുടുംബത്തിനും പരമാവധി 5 ലക്ഷം രൂപവരെ ക്ലെയിം ചെയ്യാവുന്നതാണ്.ചികിത്സക്കായി ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ AB PMJAY-KASP കൗണ്ടറിലെത്തി ഇന്‍ഷുറന്‍സ് പാക്കേജ് പ്രകാരം സൗജന്യ ചികിത്സയും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതാണ്. - ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ പ്രായപരിധി ബാധകമാണോ?
പ്രായപരിധിയോ നിലവിലുള്ള അസുഖങ്ങളോ ഇതിനൊരു തടസ്സമല്ല. - ബിഐഎസ് സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ ഉറപ്പുവരുത്തുന്നതിനായി ആശുപത്രികള്‍ വിളിച്ചാല്‍ എന്തുചെയ്യണം ?
ദിശ കാള്‍സെന്ററില്‍ നിന്നും AB PMJAY-KASP പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കുകയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യുന്നതായിരിക്കും - AB PMJAY-KASP പദ്ധതി മുഖേന എത്ര രൂപ വരെ ക്ലയിം ചെയ്യാവുന്നതാണ് ?
ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വരെ ക്ലയിം ചെയ്യാവുന്നതാണ് - കുടുംബാംഗങ്ങളെ പുതുതായി ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യം എവിടെ ലഭ്യമാണ് ?
സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആശുപത്രികളില്‍ ഈ സേവനം ലഭ്യമായിരിക്കും. - നിലവിലുള്ള കാര്‍ഡ് പുതുക്കേണ്ട ആവശ്യമുണ്ടോ ?
നിലവില്‍ പ്രാബല്യത്തിലുള്ള AB PMJAY-KASP ഐഡി കാര്‍ഡുകള്‍ പുതുക്കേണ്ട ആവശ്യമില്ല. - കാരുണ്യ ബനവലന്റ് സ്‌കീമില്‍ നിലവില്‍ അംഗങ്ങളായ വ്യക്തികള്‍ക്ക് AB PMJAY-KASP ല്‍ ചേരാന്‍ സാധിക്കുമോ ?
RSBY/CHIS ആനുകൂല്യമുള്ള കുടുംബങ്ങള്‍ക്കോ സാമൂഹിക സാമ്പത്തിക സര്‍വേ പ്രകാരം അപേക്ഷയിന്‍മേല്‍ പ്രധാനമന്ത്രിയില്‍ നിന്നും നേരിട്ട് അനുമതി ലഭിച്ചവര്‍ക്കോ അല്ലാതെ പുതിയതായി ആര്‍ക്കും നിലവില്‍ AB PMJAY-KASP പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. - നിശ്ചയിക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ തുടര്‍ന്നും ചികിത്സ നല്‍കുന്നുണ്ടോ ?
നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. മാത്രമല്ല ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് പ്രീമിയം തുക നിശ്ചയിക്കുകയും ചികിത്സകള്‍ക്കാവശ്യമായ തുക തവണകളായി കൈമാറാന്‍ ധാരണയാവുകയും ചെയ്തിട്ടുണ്ട്. - ചികിത്സാ സഹായ അംഗീകാരത്തിനായി ആശുപത്രികള്‍ BIS ല്‍ ശരിയായ രേഖകള്‍ ചേര്‍ത്തില്ലെങ്കില്‍ എന്തു സംഭവിക്കാം ?
സാധുതയില്ലാത്ത രേഖകള്‍ സമര്‍പ്പിച്ചാല്‍ ക്ലയിം തിരസ്‌കരിക്കപ്പെടും - AB PMJAY-KASP പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെ പുതുതായി ചേര്‍ക്കുന്നുണ്ടോ ?
ഇത്തരത്തില്‍ പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് www.hospitals.pmjay.gov.in. പോര്‍ട്ടലില്‍ പേരു ചേര്‍ക്കാവുന്നതാണ്. - സാങ്കേതിക തകരാറുകള്‍ സ്വകാര്യ ആശുപത്രികള്‍ എവിടെ ശ്രദ്ധയില്‍പ്പെടുത്തണം ?
ഡിസ്ട്രിക്റ്റ് പ്രോജക്റ്റ് കോഡിനേറ്റര്‍,എസ്എച്ച്എ-ക്കു മുമ്പാകെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാവുന്നതാണ്. സഹായക വെബ് പോര്‍ട്ടലുകള്‍വഴി ഇതു ചെയ്യാവുന്നതാണ്. - ആശുപത്രികളില്‍ പലയിടത്തും കൗണ്ടറുകള്‍ പ്രവര്‍ത്തന രഹിതമാണ്. പരാതികള്‍ ഉയര്‍ന്നാല്‍ എന്തുചെയ്യണം ?
എസ് എച്ച് എ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മിക്ക ഹോസ്പിറ്റലുകളിലും കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു പരാതികള്‍ ഉയര്‍ന്നാല്‍ നിര്‍ദ്ദിഷ്ട ഡി.പി.സിമാരെ അറിയിക്കാവുന്നതാണ്. - പുതിയ കാര്‍ഡിനായി എപ്പോഴാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് ?
മുന്‍പ് നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങളില്‍ കൂടിയല്ലാതെ സര്‍ക്കാര്‍ വിവിധ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിക്കുന്ന മുറക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. - നിലവിലുള്ള കാര്‍ഡിന്റെ കാലാവധി എത്രകാലമാണ് ?
നിലവില്‍ കാര്‍ഡിന്റെ കാലാവധി എത്രയെന്നു തിട്ടപ്പെടുത്തിയിട്ടില്ല. - നിലവില്‍ കോവിഡു ചികിത്സക്കു പരിരക്ഷയുണ്ടോ ?
സാംക്രമിക രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി AB PMJAY-KASP കോവിഡ് ചികിത്സ പരിരക്ഷ ഉറപ്പുവരുത്തുന്നു. - തങ്ങളുടെതല്ലാത്ത കാരണത്താല്‍ RSBY പോര്‍ട്ടലില്‍ വ്യക്തികളുടെ പേരുകളോ വിവരങ്ങളോ തെറ്റായി രേഖപ്പെടുത്തിയിരുന്നാല്‍ AB PMJAY-KASP ലേക്ക് പരിഗണിക്കുന്ന പക്ഷം അത്തരം വ്യക്തികള്‍ക്കും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളവരായി പരിഗണിക്കുന്നതായിരിക്കും.