ആരോഗ്യകിരണം പദ്ധതി

1. എന്താണ് ആരോഗ്യകിരണം പദ്ധതി വിഭാവനം ചെയ്യുന്നത്

പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം(RBSK) പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാരോഗങ്ങള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും. എ.പി.എല്‍/ ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് പരിഗണന. ഈ പദ്ധതിയിലൂടെ മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും തികച്ചും സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാവുന്നതാണ്.

2022 നവംബര്‍ 1 മുതല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ആരോഗ്യകിരണം പദ്ധതി നടപ്പാക്കുന്നത്.

2.ആരോഗ്യകിരണം പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കള്‍ ആരെല്ലാം

            A. ഒരു വയസ്സു മുതല്‍ പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍.

            B. മാതാപിതാക്കള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോ, ആദായനികുതി ദായകരോആകാന്‍ പാടില്ല.

            C. ഒരു വയസ്സുവരെ കുട്ടികളുടെ ചികിത്സ JSSK സ്കീമില്‍ ഉള്‍പ്പെടുന്നതാണ്.

3.ആരോഗ്യകിരണം പദ്ധതിയിലൂടെ ലഭിക്കുന്ന സഹായങ്ങള്‍

രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (RBSK) പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാ രോഗങ്ങള്‍ക്കും (മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ (OP/IP))ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും .

4.പദ്ധതിക്ക് വേണ്ടിയുള്ള IT സൌകര്യങ്ങള്‍

  • പദ്ധതിയില്‍ വരുന്ന OP സേവനങ്ങള്‍ക്കായി പ്രത്യേകം OP പോര്‍ട്ടലും IP സേവനങ്ങള്‍ക്കായി ABPMJAY TMS പോര്‍ട്ടലുമാണ് ഉപയോഗിക്കുന്നത്.
  • ഗുണഭോക്താവ് ചികിത്സയ്ക്കായി ആശുപത്രിയെ സമീപിക്കുമ്പോള്‍ ആദ്യം ആ കുടുംബം ABPMJAY പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം. ആയതിനു ശേഷം ടി കുടുംബം കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോ, ആദായനികുതി ദായകരോ ആണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം ആരോഗ്യകിരണം സ്കീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

5.ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന വിധം.

  • OP പോര്‍ട്ടല്‍ തയ്യാറാകുന്നതുവരെ, OP സേവനങ്ങളുടെ വിവര ശേഖരണം സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി, ജില്ലാ കോര്‍ഡിനേറ്റര്‍ തയ്യാര്‍ ചെയ്ത് ലഭ്യമാക്കിയ എക്സല്‍ ഷീറ്റിലായിരിക്കും. നവംബര്‍ 6 മുതലുള്ള വിവരങ്ങള്‍ എക്സലില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
  • രോഗി ഇന്‍പേഷ്യന്‍റ് ആണെങ്കില്‍ ABPMJAY- TMS പോര്‍ട്ടല്‍ വഴിയാണ് സൌജന്യ ചികിത്സ ലഭ്യമാക്കുന്നത്.

6.ആരോഗ്യകിരണം പദ്ധതിക്ക് സഹായം ലഭിക്കുന്നതിനായി സമര്‍പ്പിക്കേണ്ട രേഖകള്‍

            1. രോഗിയുടെ മാതാവ്/പിതാവ്  സ്വയം ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന.

           2. സത്യപ്രസ്താവന മാതൃക ആശുപത്രി കിയോസ്കില്‍ നിന്നും ലഭ്യമാകുന്നതാണ്.

7.ആരോഗ്യകിരണം പദ്ധതി വഴി ആശുപത്രികള്‍ക്ക് ഒപി ചികിത്സയ്ക്കായി ചെലവിട്ട പണം ഏത് രീതിയില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയോട് ആവശ്യപ്പെടാം

ആശുപത്രികള്‍ക്ക് മാസംതോറും ടി പദ്ധതിക്ക് കീഴില്‍ ഒപിയില്‍ വരുന്ന ചെലവ് ആശുപത്രികള്‍ U C, ഗുണഭോക്തൃപട്ടിക എന്നിവ സഹിതം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്റ്റേറ്റ് ഹെല്‍ത്ത് എജന്‍സിക്ക് സമര്‍പ്പിക്കേണ്ടതും ആയതിന് ശേഷം സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ടി തുക അതാത് ആശുപത്രികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കുന്നതുമാണ്. ഗുണഭോക്താക്കള്‍ക്ക് ടി പദ്ധതിക്ക് കീഴില്‍ ഐ പിയില്‍ വരുന്ന ചെലവ് AB PMJAY TMS പോര്‍ട്ടലില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള workflow അനുസരിച്ച് ആശുപത്രികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കുന്നു.

8.ആരോഗ്യകിരണം പദ്ധതിയിലൂടെ High end procedure – അംഗീകാരം നല്‍കുന്നത് എങ്ങനെ

29/04/2019 ലെ NHM/517/DEO(RBSK)/2019SPMSU എന്ന ഉത്തരവ് പ്രകാരം ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആശുപത്രികള്‍ 2.5 മുതല്‍ 30 lakh വരെ ചെലവ് വരുന്ന High end procedure കള്‍ ജില്ലാതല ആരോഗ്യകിരണം കമ്മിറ്റിക്ക് നിശ്ചിത ഫോറത്തില്‍ നല്‍കേണ്ടതാണ്. ജില്ലാതല ആരോഗ്യകിരണം കമ്മിറ്റി ടി അപേക്ഷകള്‍ പരിശോധിച്ച്,  ശുപാര്‍ശ സഹിതം സംസ്ഥാനതല കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. ഈ ശുപാര്‍ശ സംസ്ഥാനതല കമ്മിറ്റി പരിശോധിച്ച് എസ്എച്ച്എ ജില്ലാ കോര്‍ഡിനേറ്റര്‍ മുഖാന്തിരം അതാത് ആശുപത്രികള്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനായി വിവരം കൈമാറുന്നതാണ്.

9.ആരോഗ്യകിരണം മുഖേന സഹായം ലഭ്യമാകുന്ന ആശുപത്രികള്‍ ഏതെല്ലാമാണ്

എല്ലാ സര്‍ക്കാര്‍ ആശുപത്രികളും (PHC,CHC,DH,GH) മുഖാന്തിരം ആരോഗ്യകിരണം പദ്ധതി വഴിയുള്ള സഹായം ലഭ്യമാക്കാവുന്നതാണ്.

10.ഗുണഭോക്ത്യലിസ്റ്റ് തയ്യാറാക്കേണ്ടതിന്‍റെ ആവശ്യം

ആരോഗ്യകിരണം പദ്ധതി വഴി ധനസഹായം നല്‍കുന്നതിന്‍റെ UC സഹായം ലഭിച്ച ഗുണഭോക്താക്കളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. സര്‍ക്കാരിന് ഇത് ഒരു ബെയ്സ് ഡേറ്റ ആയി പരിഗണിക്കുന്നത് വഴി ഈ പദ്ധതിയില്‍ വകയിരുത്തേണ്ട തുക കണക്കാക്കുന്നതിന് സഹായകമാകുന്നതാണ്.തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ സഹായം ലഭിച്ച മുഴുവന്‍ തുകയും തിരിച്ചടയ്ക്കേണ്ടതാണ്.

11.മാതാപിതാക്കള്‍ AB – PMJAY KASP ല്‍  ഗുണഭോക്താക്കള്‍ ആകുകയും കുട്ടി പദ്ധതിയില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത്

ആശുപത്രിയിലെ KASP കിയോസ്കില്‍ മാതാപിതാക്കളുടെ AB – PMJAY കാര്‍ഡ് നല്‍കി Add member option വഴി കുട്ടിയ്ക്കും കാര്‍ഡ് ലഭ്യമാക്കാവുന്നതാണ്.

12.ഒപി ടിക്കറ്റ് ചാര്‍ജ്ജ് ആരോഗ്യകിരണം വഴി reimbursement ചെയ്യാമോ

  • ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ ലൈന്‍ലിസ്റ്റ് തയ്യാറാക്കി മാസാവസാനം യു.സി വഴി ഈ തുക കൈപ്പറ്റാവുന്നതാണ്.
  • ഒപി ടിക്കറ്റിന്റെ ചെലവ്കൂടി എക്സല്‍ ഷീറ്റില്‍ ചേര്‍ക്കാവുന്നതാണ്. എക്സല്‍ ഷീറ്റിന് ആനുപാതികമായി

13.OP ചികിത്സാ വിവരങ്ങള്‍ എക്സല്‍ ഷീറ്റില്‍  എന്നു മുതലുള്ള ഡേറ്റ ആണ് ഉള്‍പ്പെടുത്തേണ്ടത്.

  • നവംബര്‍ 6 മുതലുള്ള വിവരങ്ങള്‍ എക്സലില്‍ ഉള്‍പ്പെടുത്താവുന്നതാണ്.