ആവര്‍ത്തിക്കപ്പെടുന്ന സംശയങ്ങളും ഉത്തരങ്ങളും

  • പുതിയ ഇന്‍ഷുറന്‍സ്‌ കാര്‍ഡുകള്‍ ഇപ്പോള്‍ ലഭ്യമാണോ?
    നിലവില്‍ 2018-19 കാലത്ത് RSBY/CHIS ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട് കാര്‍ഡുകള്‍ ലഭ്യമായ കുടുംബങ്ങള്‍ക്കാണ് . നിലവില്‍ പുതിയ കാര്‍ഡുകള്‍ക്കു അര്‍ഹരായവര്‍.2011 സാമൂഹിക സാമ്പത്തിക സെന്‍സസ് അനുസരിച്ചു അപേക്ഷിച്ച പ്രകാരം പ്രധാന മന്ത്രിയില്‍ നിന്നും നേരിട്ട് തപാല്‍ ലഭിച്ചവര്‍ക്കും പുതിയ ഇന്‍ഷുറന്‍സിന് അര്‍ഹരാണ്.
  •  നിലവിലെ കാര്‍ഡില്‍ കുടുംബാങ്ങങ്ങളുടെ പേര് പുതുതായി ചേര്‍ക്കാമോ ?
    മുഴുവന്‍ കുടുംബാങ്ങങ്ങളെയും പുതിയ സ്‌കീമില്‍ ചേര്‍ക്കാവുന്നതാണ്. മാത്രമല്ല ഐഡി കാര്‍ഡ് ഉള്‍പ്പെടെ ലഭിക്കുന്നതുമായിരിക്കും.
  • നിലവിലെ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ പേര് പുതുതായി ചേര്‍ക്കാമോ ?
    നിര്‍ദ്ദിഷ്ട ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ നിലവില്‍ ഐഡി കാര്‍ഡുകള്‍ ലഭിച്ച വ്യക്തികള്‍ക്ക് കുടുംബാങ്ങങ്ങളുടെ പേരും തദവസരത്തില്‍ ചേര്‍ക്കാവുന്നതാണ്. പുതിയ ഐഡി കാര്‍ഡുകള്‍ ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡുകളോ റേഷന്‍ കാര്‍ഡോ കൂടെ കൊണ്ടുപോകേണ്ടതുമാണ്.
  •  നിലവില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ എങ്ങനെ സാധിക്കും ?
    ഓരോ കുടുംബത്തിനും പരമാവധി 5 ലക്ഷം രൂപവരെ ക്ലെയിം ചെയ്യാവുന്നതാണ്.ചികിത്സക്കായി ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ AB PMJAY-KASP കൗണ്ടറിലെത്തി ഇന്‍ഷുറന്‍സ് പാക്കേജ് പ്രകാരം സൗജന്യ ചികിത്സയും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതാണ്.
  •  ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ പ്രായപരിധി ബാധകമാണോ?
    പ്രായപരിധിയോ നിലവിലുള്ള അസുഖങ്ങളോ ഇതിനൊരു തടസ്സമല്ല.
  •  ബിഐഎസ് സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ ഉറപ്പുവരുത്തുന്നതിനായി ആശുപത്രികള്‍ വിളിച്ചാല്‍ എന്തുചെയ്യണം ?
    ദിശ കാള്‍ സെന്ററില്‍ നിന്നും AB PMJAY-KASP പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കുകയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യുന്നതായിരിക്കും
  • AB PMJAY-KASP പദ്ധതി മുഖേന എത്ര രൂപ വരെ ക്ലയിം ചെയ്യാവുന്നതാണ് ?
    ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വരെ ക്ലയിം ചെയ്യാവുന്നതാണ്
  • കുടുംബാംഗങ്ങളെ പുതുതായി ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യം എവിടെ ലഭ്യമാണ് ?
    സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആശുപത്രികളില്‍ ഈ സേവനം ലഭ്യമായിരിക്കും.
  • നിലവിലുള്ള കാര്‍ഡ് പുതുക്കേണ്ട ആവശ്യമുണ്ടോ ?
    നിലവില്‍ പ്രാബല്യത്തിലുള്ള AB PMJAY-KASP ഐഡി കാര്‍ഡുകള്‍ പുതുക്കേണ്ട ആവശ്യമില്ല.
  • കാരുണ്യ ബനവലന്റ് സ്‌കീമില്‍ നിലവില്‍ അംഗങ്ങളായ വ്യക്തികള്‍ക്ക് AB PMJAY-KASP ല്‍ ചേരാന്‍ സാധിക്കുമോ ?
    RSBY/CHIS ആനുകൂല്യമുള്ള കുടുംബങ്ങള്‍ക്കോ സാമൂഹിക സാമ്പത്തിക സര്‍വേ പ്രകാരം അപേക്ഷയിന്‍മേല്‍ പ്രധാനമന്ത്രിയില്‍ നിന്നും നേരിട്ട് അനുമതി ലഭിച്ചവര്‍ക്കോ അല്ലാതെ പുതിയതായി ആര്‍ക്കും നിലവില്‍ AB PMJAY-KASP പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല.
  • നിശ്ചയിക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ തുടര്‍ന്നും ചികിത്സ നല്‍കുന്നുണ്ടോ ?
    നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. മാത്രമല്ല ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് പ്രീമിയം തുക നിശ്ചയിക്കുകയും ചികിത്സകള്‍ക്കാവശ്യമായ തുക തവണകളായി കൈമാറാന്‍ ധാരണയാവുകയും ചെയ്തിട്ടുണ്ട്.
  • ചികിത്സാ സഹായ അംഗീകാരത്തിനായി ആശുപത്രികള്‍ BIS ല്‍ ശരിയായ രേഖകള്‍ ചേര്‍ത്തില്ലെങ്കില്‍ എന്തു സംഭവിക്കാം ?
    സാധുതയില്ലാത്ത രേഖകള്‍ സമര്‍പ്പിച്ചാല്‍ ക്ലയിം തിരസ്‌കരിക്കപ്പെടും
  • AB PMJAY-KASP പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെ പുതുതായി ചേര്‍ക്കുന്നുണ്ടോ ?
    ഇത്തരത്തില്‍ പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് www.hospitals.pmjay.gov.in. പോര്‍ട്ടലില്‍ പേരു ചേര്‍ക്കാവുന്നതാണ്.
  • സാങ്കേതിക തകരാറുകള്‍ സ്വകാര്യ ആശുപത്രികള്‍ എവിടെ ശ്രദ്ധയില്‍പ്പെടുത്തണം ?
    ഡിസ്ട്രിക്റ്റ് പ്രോജക്റ്റ് കോഡിനേറ്റര്‍,എസ്എച്ച്എ ക്കു മുമ്പാകെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാവുന്നതാണ്. സഹായക വെബ് പോര്‍ട്ടലുകള്‍വഴി ഇതു ചെയ്യാവുന്നതാണ്.
  • ആശുപത്രികളില്‍ പലയിടത്തും കൌണ്ടറുകള്‍ പ്രവര്‍ത്തന രഹിതമാണ്. പരാതികള്‍ ഉയര്‍ന്നാല്‍ എന്തുചെയ്യണം ?
    എസ് എച്ച് എ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മിക്ക ഹോസ്പിറ്റലുകളിലും കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു പരാതികള്‍ ഉയര്‍ന്നാല്‍ നിര്‍ദ്ദിഷ്ട ഡി.പി.സിമാരെ അറിയിക്കാവുന്നതാണ്.
  • പുതിയ കാര്‍ഡിനായി എപ്പോഴാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് ?
    മുന്‍പ് നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങളില്‍ കൂടിയല്ലാതെ സര്‍ക്കാര്‍ വിവിധ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിക്കുന്ന മുറക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
  • നിലവിലുള്ള കാര്‍ഡിന്റെ കാലാവധി എത്രകാലമാണ് ?
    നിലവില്‍ കാര്‍ഡിന്റെ കാലാവധി എത്രയെന്നു തിട്ടപ്പെടുത്തിയിട്ടില്ല.
  • നിലവില്‍ കോവിഡു ചികിത്സക്കു പരിരക്ഷയുണ്ടോ ?
    സാംക്രമിക രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി AB PMJAY-KASP കോവിഡ് ചികിത്സ പരിരക്ഷ ഉറപ്പുവരുത്തുന്നു.
  • തങ്ങളുടെതല്ലാത്ത കാരണത്താല്‍ RSBY പോര്‍ട്ടലില്‍ വ്യക്തികളുടെ പേരുകളോ വിവരങ്ങളോ തെറ്റായി രേഖപ്പെടുത്തിയിരുന്നാല്‍ AB PMJAY-KASP ലേക്ക് പരിഗണിക്കുന്ന പക്ഷം അത്തരം വ്യക്തികള്‍ക്കും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളവരായി പരിഗണിക്കുന്നതായിരിക്കും.

ആരോഗ്യകിരണം