കാരുണ്യ ബെനവലന്റ് ഫണ്ട്(കെബിഎഫ്)

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സംസ്ഥാന സർക്കാർ 2011-2012 സാമ്പത്തിക വർഷം സംസ്ഥാന ലോട്ടറി വകുപ്പി(നികുതി) ന് കീഴിൽ ആരംഭിച്ച ഒരു പദ്ധതിയാണ്, കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്). സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പിലാക്കുന്ന കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാര ഭാഗ്യക്കുറി കളിൽ നിന്നുള്ള വരുമാനമാണ് പദ്ധതി ചെലവിനായി നീക്കി വെക്കുന്നത്. ഈ പദ്ധതിയിലൂടെ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഗുണഭോക്താക്കൾക്ക് 2 ലക്ഷം രൂപയും വൃക്ക സംബന്ധമായ രോഗ ങ്ങളാൽ ബുദ്ധിമുട്ടുന്ന ഗുണഭോക്താക്കൾക്ക് 3 ലക്ഷം രൂപയും നൽകുന്നു. 2019 ൽ പദ്ധതി നടത്തിപ്പ് നികുതി വകുപ്പിന് കീഴിൽ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)യിൽ ലയിപ്പിച്ചു. സംസ്ഥാനത്ത് ആരോഗ്യ പരിരക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടപ്പിലാക്കുവാൻ രൂപീകരിച്ചിട്ടുള്ള സംസ്ഥാന ആരോഗ്യ ഏജൻസി (എസ്.എച്ച്.എ) വഴിയാണ് നിലവിൽ പദ്ധതി നടപ്പിലാക്കുന്നത്. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ അംഗീകരിച്ചിട്ടുള്ള എല്ലാ ചികിത്സാ പാക്കേജുകളും കെബിഎഫ് പദ്ധതിയിലും ബാധകമാക്കിയിട്ടുണ്ട്.

  • അർഹരായ ഗുണഭോക്താവിന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രിയിൽ നിന്നും സൗജന്യ ചികിത്സ ലഭിക്കുന്നതാണ്
  • കെ.ബി.എഫ്. പദ്ധതി എല്ലാ KASP എംപാനൽ ആശുപത്രിയിലും  ലഭ്യമാണ്
  • KASP പദ്ധതിയിലെ എല്ലാ ചികിത്സാ പാക്കേജുകളും KBF പദ്ധതിയിലും ലഭിക്കുന്നു
  • കെബിഎഫ് പദ്ധതിയിലെ ഐടി സംയോജനം രോഗി സൗഹൃദ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്നു.

KBF പഴയ സംവിധാനത്തിലും പതിയ സംവിധാനത്തിലുമുളള മാറ്റങ്ങളെക്കുറിച്ചാമുള്ള താരതമ്യം

  കെ. ബി. എഫ ടാക്സ്സ്‌ വഴിയുള്ള നടപടിക്രമം സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയുള്ള നടപടിക്രമം
ഗുണഭോക്തൃ അപേക്ഷാ നടപടിക്രമം അപേക്ഷാ ഫോറം, എസ്റ്റിമേറ്റ് ഓഫ് എക്‌സിപെന്‍ഡിച്ചര്‍-കെ.ബി.എഫ് ഫോറം- 4(രോഗി ബന്ധപ്പെട്ട ആശുപത്രിയില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്, രോഗി ഉള്‍പ്പെട്ടിട്ടുളള റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്- പേജ്-1,2,3, രോഗിയുടെ പാസ്‌പോര്‍ട്ട് സ്സൈ് ഫോട്ടോ, രോഗിയും കുടുംബാഗങ്ങളും തമാസിക്കുന്ന വീടിനുമുന്നില്‍ വച്ച് എടുത്തിട്ടുളള ഒരു കളര്‍ ഫോട്ടോ. ചികിത്സക്ക് യോഗ്യതയുള്ള ഗുണഭോക്താ ക്കൾക്ക് കാസ്പ്‌-ൽ എംപാനൽ ചെയ്ത ആശുപത്രികളിലെ കിയോസ്കകളിൽ ആപ്ലിക്കേഷൻ നേരിട്ട് സമർപ്പിക്കാൻ കഴിയും. അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്ന രേഖ, റേഷൻ കാർഡ് എന്നീ പ്രോസസ്സിംഗ് രേഖകളും ഹാജരാക്കേണ്ടതാണ്. അപേക്ഷകള്‍ കിയോസ്‌കിലെ PMAM/MEDCO, ജില്ല പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍ക്ക്(DPC)  കൈമാറുകയും, (DPC) മാര്‍ അപേക്ഷ പരിശോധിച്ച് ഉചിതമായ തീരുമാനം കൊളളുന്നതുമാണ്‌.
ആനുകൂല്യങ്ങള്‍ തൃതീയ പരിചരണം (2 ലക്ഷം രൂപ) വൃക്കരോഗങ്ങള്‍(3 ലക്ഷം രൂപ), വൃക്ക രോഗികള്‍ക്കുളള മരുന്നുകള്‍, ഹീമോഫീലിയ രോഗികള്‍ പരിധിയില്ലാത്തത്.315 പാക്കേജുകള്‍

 

കാസ്പ് പാക്കേജകൾ അനുസരിച്ച് ദ്വീതിയ, ത്രിതീയ പരിചരണം, 25 സ്പെഷ്യാലിറ്റികളിൽ 1634 പാക്കേജുകൾ, എല്ലാ  പാക്കേജുകളിലും ഹോസ്പിറ്റലൈസേഷന്‍ ചാര്‍ജുകള്‍/ഡേ-കെയര്‍ സിറ്റിംഗ് ചാര്‍ജുകള്‍ ഉള്‍പ്പെടുന്നു. 15 ദിവസത്തെ പോസ്റ്റ് ഡിസ്ചാര്‍ജിനുളള മരുന്നുകള്‍ ഉള്‍പ്പെടെ ഹീമോഫീലിയ രോഗികളെയും പദ്ധതി പ്രകാരം പരിചരിക്കുന്നു.
ചികിത്സാ സൗകര്യം 57 ആശുപത്രികളും 26 ഡയാലിസിസ് സെന്ററുകളും KASP ല്‍ നിലവില്‍ എംപാനല്‍ ചെയ്തിട്ടുളള 300 ഓളം സ്വകാര്യ ആശുപത്രികളും, ദ്വിതീയ, ത്രിതീയ ചികിത്സാ സൗകര്യമുളള സര്‍ക്കാര്‍ ആശുപത്രികളും
എറ്റവും കൂടുതൽ ഉപയോഗിച്ച പാക്കേജും നിരക്കും ഹീമോഡയാലിസിസ് Rs.650/സെഷന്‍ ഹീമോഡയാലിസിസ് Rs.900/സെഷന്‍

പദ്ധതിയിലെ പ്രധാന ചികിത്സകള്‍ :

ചികിത്സ ആകെ ക്ലെയിമുകള്‍ തുക(രൂ)
ഡയാലിസിസ് 237986 70,32,87,938
കീമോതെറാപ്പി 83216 1,15,52,91,435
രോഗനിർണയ ആൻജിയോഗ്രാം ഉൾപ്പെടെയുള്ള PTCA 16525 1,51,78,93,826


കെ.ബി.എഫ് ചികിത്സാവിവരങ്ങള്‍ (2025 സെപ്റ്റംബർ വരെ)

ജില്ല രോഗികളുടെ എണ്ണം ആകെ ക്ലെയിമുകള്‍ തുക(രൂ)
ആലപ്പുഴ 475 6319 4,46,84,091
എറണാകുളം 5703 32039 49,75,33,834
ഇടുക്കി 247 4237 2,25,71,325
കണ്ണ‍ൂർ 19089 91515 1,41,60,11,279
കാസർഗോഡ് 873 9178 8,40,18,218
കൊല്ലം 1014 7625 6,74,11,602
കോട്ടയം 3220 13009 28,15,25,611
കോഴിക്കോട് 15793 77938 1,07,50,18,028
മലപ്പുറം 3918 52126 36,33,23,854
പാലക്കാട് 1479 10998 10,89,41,711
പത്തനംതിട്ട 712 9605 4,88,86,558
തിരുവനന്തപുരം 11597 43259 90,81,74,503
തൃശ്ശ‍ൂർ 5061 36288 38,92,65,218
വയനാട് 693 13766 4,38,06,345
ആകെ 69874 407902 5,35,11,72,175