അപ്പലേറ്റ് അധികാരി
ശ്രീമതി.അല്ലിറാണി എ എം
ജോയിന്റ് ഡയറക്ടര്‍ (ധനകാര്യവും ഭരണവും)
ഫോ:7593877665
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ശ്രീ.നിര്‍മ്മല്‍ എം കുമാര്‍
മാനേജര്‍ (മാനവവിഭവശേഷിയും ഭരണവും)
ഫോ:7593877655
ഫീസ് അടയ്ക്കുന്ന രീതി
22.12.2007, 03.06.2008 എന്നീ തീയതികളിലെ കേരള ഗസറ്റ് വിജ്ഞാപനം അനുസരിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴികെയുള്ള പൊതു അധികാര സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ നല്‍കുന്നതിനായി ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമം 2007 ഡിസംബര്‍ 18 ലെ സര്‍ക്കാര്‍ ഉത്തരവ് GO(P)നം.540/2007/GAD പ്രകാരം വരുത്തിയ ഭേദഗതി ചുവടെ ചേര്‍ത്തിരിക്കുന്നു:
സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴികെയുള്ള പൊതു അധികാര സ്ഥാപനങ്ങളുടെ കാര്യത്തില്‍, Rule (3)-ലെ Clauses (സി) & (ഡി) എന്നിവയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പ്രകാരം പൊതു അധികാരിയുടെ അക്കൗണ്ടിലേക്ക് ഫീസ് അടയ്ക്കേണ്ടതാണ്.
Clauses (സി) & (ഡി) യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍
സി)പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയോ അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയോ പേരില്‍ ഫീസ് ഒടുക്കി രസീത് കൈപ്പറ്റുന്ന രീതിയില്‍,
അല്ലെങ്കില്‍
ഡി)കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഓപ്പറേഷന്‍സ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന രീതിയിലുള്ള ഡിമാന്റ് ഡ്രാഫ്റ്റ്/ബാങ്കേര്‍സ് ചെക്ക്/പേ ഓര്‍ഡര്‍ എന്നീ രീതികളിലും ഫീസ് ഒടുക്കാവുന്നതാണ്.
മേല്‍പ്പറഞ്ഞവ കൂടാതെ, അപേക്ഷകര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ചുവടെയുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഫീസ് അടയ്ക്കാം. അപേക്ഷയോടൊപ്പം അടച്ച ഫീസിന്റെ തെളിവായി (ഓണ്‍ലൈന്‍ ആയി പണമടച്ചാല്‍) അടച്ച രസീത് / കൗണ്ടര്‍ ഫോയില്‍ / പ്രിന്റ് സ്ക്രീന്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കുക.
Account name: STATE HEALTH AGENCY KERALA
Account No: 39153436238
Bank Name: STATE BANK OF INDIA, ALTHARA BRANCH
IFSC Code: SBIN0007203
മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്ത്, 2006-ലെ വിവരാവകാശ നിയമത്തിലെ (Fee and Cost) റൂള്‍ (3) ലെ ക്ലോസ് (സി), (ഡി) എന്നിവ പ്രകാരം, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ അപേക്ഷാ ഫീസിനൊപ്പം മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ഇതിനാല്‍ അറിയിക്കുന്നു. 2005-ലെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്കുള്ള അപേക്ഷാ ഫീസായി കോര്‍ട്ട് ഫീ സ്റ്റാമ്പ്, തപാല്‍ ഉത്തരവുകള്‍, ട്രഷറി ചലാന്‍ എന്നിവ സ്വീകരിക്കുന്നതല്ല.