ആയുഷ്മാന്‍ ഭാരത് – പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന(എ ബി – പി എം ജെ എ വൈ) പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ്. ഭാരത സർക്കാർ ആവിഷ്ക്കരിച്ച ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ വിനിയോഗിക്കാവുന്നതാണ്. നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി. നിലവിലെ ആര് എസ് ബി വൈ പദ്ധതികള്‍ക്കു ഉപരിയായി എസ് ഇ സി സി 2011 ഡേറ്റ ബേസിലെ അര്‍ഹരായ മുഴുവന്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു ഉപയോഗിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
ആയുഷ്മാന്‍ ഭാരത്-ദേശീയ ആരോഗ്യനയം 2017 ന്റെ ഭാഗമായി നടപ്പാക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ പതാക വാഹക പദ്ധതികളിലോന്നാണ് ആയുഷ്മാന്‍ ഭാരത്. ഭാരത പൗരന്മാര്ക്കായി നടപ്പാക്കപ്പെട്ട സമഗ്രാരോഗ്യ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. ഇതിനു പ്രധാനമായും രണ്ട് അനുബന്ധ ഘടകങ്ങള്‍ ഉണ്ട്.
• ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍
• പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന
1. ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍
നിലവിലുള്ള പ്രാധമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കും പകരമായി ഉയര്‍ന്നു വരേണ്ട സമഗ്രാരോഗ്യ ചികിത്സ കേന്ദ്രങ്ങളാണ് ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍. മാതൃ ശിശു പരിചരണവും വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സയും ഇവിടെനിന്നും ലഭിക്കുന്നതായിരിക്കും. അനുബന്ധമായി ഫാര്‍മസിയും പരിശോധന സൌകര്യവും ഉണ്ടായിരിക്കും.
2. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന
രണ്ടാം ഉപഘടകമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ പി.എം.ജെ.എ.വൈ പദ്ധതി പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ വിനിയോഗിക്കാവുന്നതാണ്. നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി. നിലവിലെ ആര് എസ് ബി വൈ പദ്ധതികള്‍ക്കു ഉപരിയായി എസ് ഇ സി സി 2011 ഡേറ്റ ബെസിലെ അര്‍ഹരായ മുഴുവന്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു ഉപയോഗിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
PMJAY പ്രത്യേകതകള്‍
• പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.
• ഇതുപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു 5 ലക്ഷം രൂപ വരെ ലഭിക്കുന്നതായിരിക്കും.
• പരിപൂര്‍ണ്ണമായ ചികിത്സ ഈ പദ്ധതിയിലൂടെ നല്കപ്പെടുന്നു
• ചികിത്സ രംഗത്തെ വര്‍ദ്ധിച്ചു വരുന്ന ചെലവുകള്‍ താങ്ങാന്‍ സാധാരണക്കാര്‍ക്കു ഈ പദ്ധതി ഒരു കൈത്താങ്ങ് ആയിരിക്കും.
• പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുന്‍പുള്ള 3 ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിലൂടെ നിര്‍വഹിക്കപ്പെടുന്നതായിരിക്കും.
• കുടുംബാംഗങ്ങങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ തന്നെ എല്ലാ വ്യക്തികള്‍ക്കും ചികിത്സ ആനുകൂല്യം KASP-PMJAY പദ്ധതിയിലൂടെ ലഭിക്കുന്നതായിരിക്കും.
• സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയെന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കുന്നതായിരിക്കും.
•ഈ ക്ലൈമില്‍ മരുന്നുകള്‍, മറ്റാവശ്യ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടര്‍ ഫീസ്, മുറി വാടക, ഓപ്പറേഷന് തീയറ്റര്‍ ചാര്‍ജുകള്‍ , ഐസിയു ചാര്‍ജ്ജ്, ഭക്ഷണം, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും.
• ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകാന്‍ സാധ്യതയുള്ള മറ്റു അനുബന്ധ പ്രത്യാഘ്യാതങ്ങള്‍ക്കും സഹായം ലഭിക്കുന്നതായിരിക്കും.
PMJAY മേന്മകള്
വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത പദ്ധതികള്‍ പ്രകാരം ഓരോ കുടുംബത്തിനും 30000 മുതല്‍ 300000 വരെയുള്ള ചികിത്സ ചെലവുകളാണ് നിലവില്‍ നല്കപ്പെട്ടുകൊണ്ടിരിക്കുന്നത്.എന്നാല്‍ PMJAY പദ്ധതി പ്രകാരം 5 ലക്ഷം രൂപവരെ ചികിത്സക്കായി വിനിയോഗിക്കാവുന്നതാണ്.
• കണ്സള്ട്ടേഷന്, മെഡിക്കല്‍ പരിശോധനകള്‍, ചികിത്സകള്‍
• മെഡിസിനും അനുബന്ധ വസ്തുക്കളും
• അതി തീവ്ര പരിചരണ വിഭാഗം
• രോഗ നിര്‍ണ്ണയവും ലാബ് പരിശോധനകളും
• ഇംപ്ലാന്റേഷന്
• താമസ സൗകര്യം
• തുടര്‍ ചികിത്സ
ഇത്തരത്തില്‍ വിവിധ ചെലവുകള്‍ക്കായി ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതായിരിക്കും. മാത്രമല്ല ഈ പദ്ധതിക്കു കുടുംബാംഗങ്ങളുടെ പ്രായ പരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ ഒരു അര്‍ഹത മാനദണ്ഡമായിരിക്കില്ല. പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണന മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുന്നതായിരിക്കും.