ആശുപത്രികള്‍ക്കു അംഗീകാരം നല്‍കല്‍

ഒഴിച്ചു കൂടാനാകാത്ത മാനദണ്ഡങ്ങള്‍
അത്യാവശ്യ സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരും കുറഞ്ഞത് കിടത്തി ചികിത്സിക്കാനാവശ്യമായ കുറഞ്ഞത് 10 കിടക്കകളെങ്കിലും അത്യാവശ്യമാണ്.
ജനറല്‍ വാര്‍ഡില്‍ കുറഞ്ഞത് ഓരോ കിടക്കക്കും 80sq ഫീറ്റ് സ്ഥലമെങ്കിലും അനുവദിച്ചിരിക്കണം
വൈദ്യുതി,വെള്ളം, ആവശ്യത്തിനു ഫാന്‍, വെളിച്ചം വൃത്തി എന്നിവ വേണ്ടതാണ്.
ഡോക്ടര്‍മാര്‍ നേഴ്‌സ്മാര്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ കൃത്യമായും വേണ്ടതാണ്.
മെഡിക്കല്‍/ ശസ്ത്രക്രിയ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജീകരണങ്ങളോടു കൂടി കൊടുക്കേണ്ടതാണ്.
• അവശ്യഘട്ടങ്ങളില്‍ എപ്പോഴും സര്‍ജന്‍/ അനസ്‌തെറ്റിസ്റ്റ് എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാകേണ്ടതാണ്.
• ഗൈനക്കോളജിസ്റ്റ്/ ശിശുരോഗ വിദഗ്ദ്ധര്‍ എന്നിവരുടെ സേവനവും ഇത്തരത്തില്‍ ലഭ്യകേണ്ടതാണ്.
• കൂടാതെ ഇഎന്റ്റി, അസ്ഥിരോഗ വിദഗ്ധര്‍,നേത്രരോഗ വിഭാഗം , ദന്ത ചികിത്സാ വിഭാഗം എന്നിവയും ഉണ്ടാകേണ്ടതാണ്.
• കൂടാതെ ബ്ലഡ് ബാങ്ക്, ലാബ്, എന്‍ഡോസ്‌കോപ്പി,ഡയാലിസിസ്, ഫാര്‍മസി, എക്‌സ് റെ, വേന്റിലേറ്റര്‍ സേവനങ്ങളും ലഭ്യമാകേണ്ടതാണ്.
• ആംബുലന്‍സ് സര്‍വീസ് വേണ്ടതാണ്
• 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും വേണ്ടതാണ്. അവിടെ മോണിറ്ററുകള്‍, ഡിഫിബ്രിലേറ്റര്‍, നെബുലൈസര്‍, ക്രാഷ് കാര്‍ട്ട്, റിസസിറ്റെഷന്‍ സൌകര്യങ്ങള്‍, ഓക്‌സിജന്‍ സൗകര്യം, ട്യൂബിങ്ങ്‌സുകള്‍ കത്തീറ്റര്‍ ഉള്‍പ്പെടെ അവിടെ ലഭ്യമാകേണ്ടതാണ്.
• ഓപ്പറെഷന്‍ തീയറ്ററും അനുബന്ധമായി പോസ്റ്റ് ഓപ്പറെറ്റീവ് റൂം, വേന്റിലേറ്റര്‍ മറ്റു സൗകര്യങ്ങള്‍ എന്നിവ വേണ്ടതാണ്.
• ഐസിയു തയ്യാറാക്കുമ്പോള്‍ വിവിധ യൂണിറ്റുകള്‍ക്കു വേണ്ടി തയ്യാറാക്കുകയും ആവശ്യത്തിനു ജീവനക്കാരും ഉപകരണങ്ങളും അവിടെ വേണ്ടതുമാണ്.
• പാക്കേജുകളില്‍ ഉള്‍പ്പെടുത്താനായി ഐസിയുകളില്‍ ചുവടെ ചേര്‍ക്കുന്ന സേവനങ്ങള്‍ നിര്‍ബന്ധമായും വേണ്ടതാണ്.
• പൈപ്പ്ട് ഗ്യാസ്, ഓക്‌സിജന്‍, നൈട്രസ് ഓക്‌സൈഡ്, വാക്വം എന്നിവ വേണ്ടതാണു.
• മോണിറ്ററുകള്‍
• ഇന്‍ഫ്യൂഷന്‍ പമ്പ്
• ശരീരതാപനില ക്രമീകരിക്കുന്ന ബ്ലാങ്കറ്റുകള്‍, മറ്റു സംവിധാനങ്ങള്‍
• വേയിങ്ങ് സ്‌കെയില്‍
• അവശ്യത്തിനു ജീവനക്കാര്‍
• ഡിഫിബ്രിലേറ്റര്‍
• എമര്‍ജന്‍സി കാഷ് കാര്‍ട്ട്
• പീഡിയാട്രിക് ഐസിയു സജ്ജീകരിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കേണ്ടതാണ്.
? പീഡിയാട്രിക് വേന്റിലേറ്റര്‍, പീഡിയാട്രിക് പ്രോബ്, മെഡിസിന്‍, റിസസിറ്റെഷന്‍ സംവിധാനങ്ങള്‍ എന്നിവ വേണ്ടതാണ്.
? ഹൈ ഡിപ്പന്റന്‍സി യൂണിറ്റുകള്‍ തയ്യാറാക്കുമ്പോള്‍ എല്ലാ വിധ സജ്ജീകരണങ്ങളും വേണ്ടതാണ്.
• മെഡിക്കല്‍ റെക്കോര്‍ഡുകള്‍ കൃത്യമായും സൂക്ഷിക്കേണ്ടതാണ്.
? MoHFW/ NHA EHR മാനദണ്ട പ്രകാരമുള്ള ആട്ടോമെറ്റഡ് സംവിധാനം പ്രയോജനപ്പെടുത്തേണ്ടതാണ്
? എല്ലാ AB-NHPM റെക്കോര്‍ഡുകളും സൂക്ഷിക്കേണ്ടതാണ്.
? നിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരമുള്ള അംഗീകാരമുള്ള രീതിയിലായിരിക്കണം റെക്കോര്‍ഡുകള്‍ സൂക്ഷിക്കേണ്ടതു.
• Standard treatment guidelines പ്രകാരമുള്ള ചികിത്സയാണു പിന്തുടരേണ്ടതു.
• ഇന്‍കം ടാക്‌സ് സംബന്ധമായി സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
• NEFT മായി ബന്ധപ്പെട്ടു ബാങ്ക് സൗകര്യങ്ങളും നിര്‍ബന്ധമാണ്
• ടെലിഫോണ്‍/ ഫാക്‌സ് സംവിധാനങ്ങള്‍ വേണ്ടതാണ്
• കുടിവെള്ള സൗകര്യം നിര്‍ബന്ധമായും വേണ്ടതാണ്
• വൈദ്യുതി മുടങ്ങിയാല്‍ പകരമായി ജനറെറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തെണ്ടതാണ്
• ബയോ മെഡിക്കല്‍ സംവിധാനം കാര്യക്ഷമമായി സ്ഥാപനത്തില്‍ നടത്തേണ്ടതാണ്
• ഫയര്‍ & സേഫ്റ്റി സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതാണ്
• AB-NHPM beneficiary management സിസ്റ്റം ഓഫീസറായി ഒരു മെഡിക്കല്‍ ഓഫീസര്‍ സ്ഥാപനത്തില്‍ വേണ്ടതാണ്.
• AB-NHPM സംവിധാനത്തെ ബാനറുകള്‍, ഡിസ്‌പ്ലേ ബോര്‍ഡുകള്‍ എന്നിവയുടെ സഹായത്താല്‍ പബ്ലിസിറ്റി നല്‍കേണ്ടതാണ്.
• ഇന്റര്‍നെറ്റ് സൗകര്യം, ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ്,പ്രിന്റര്‍, വെബ് കാം, സ്‌കാന്നര്‍, ബയോ മെട്രിക് സ്‌കാനിങ്ങ് ഉപകരണങ്ങള്‍ എന്നിവ നിര്‍ബന്ധമാണ്.

കൂടുതലായി വേണ്ട ക്രമീകരണങ്ങള്‍
• സ്‌പെഷ്യാലിറ്റി സേവനങ്ങളായ Cardiology, Cardiothoracic surgery, Neurosurgery, Nephrology, Reconstructive surgery, Oncology, Paediatric Surgery, Neonatal intensive care എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.
• ഇത്തരം ആശുപത്രികളില്‍ അനുബന്ധമായി ICCU/SICU/ NICU സേവനങ്ങള്‍ നിര്‍ബന്ധമായും വേണ്ടതാണ്.
• ഇവിടെ മതിയായ സൌകര്യങ്ങള്‍ നിര്‍ബന്ധമായും വേണ്ടതാണ്.
• കേന്ദ്ര സംസ്ഥാന റെഗുലേറ്ററി ബോഡികള്‍ പ്രകാരം കൃത്യമായ നിബന്ധനകള്‍ പാലിച്ചിരിക്കണം.
• രോഗ നിര്‍ണ്ണയത്തിനും ചികിത്സക്കുമായി ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കണം
Cardiology/ CTVS കള്‍ക്കു വേണ്ട നിബന്ധനകള്‍
• CTVS ഓപ്പറെഷന്‍ തീയറ്റര്‍ (Open Heart Tray, Gas pipelines Lung Machine with TCM, defibrillator, ABG Machine, ACT Machine, Hypothermia machine, IABP, cautery etc.)
• വെന്റിലെട്ടര്‍ സൗകര്യമുള്ള പോസ്റ്റ് ഓപ്പറെറ്റീവ് റൂം
• കാര്‍ഡിയാക് മോണിറ്ററിങ്ങ് സൗകര്യമുള്ള ഐസിയു
• 24 മണിക്കൂറും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമായിരിക്കണം
• 24 മണിക്കൂറും ജനറല്‍ ഫിസീഷ്യന്‍, ശിശുരോഗ വിദഗ്ദ്ധര്‍ എന്നിവരുടെ സേവനം ലഭ്യമാകേണ്ടതാണ്.
• കാര്‍ഡിയാക് കത്തീറ്ററെസെഷന്‍ സൗകര്യവും വേണ്ടതാണ്
ക്യാന്‍സര്‍ ചികിത്സക്കായി ആശുപത്രികളില്‍ വേണ്ട സൗകര്യങ്ങള്‍
• സ്ഥാപനങ്ങളില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്. മെഡിക്കല്‍ ബോര്‍ഡില്‍ സര്‍ജന്‍, റെഡിയോ തെറാപിസ്റ്റ്, മെഡിക്കല്‍/പീഡിയാട്രിക് ഓങ്കോളിസ്റ്റ് എന്നിവര്‍ വേണ്ടതാണ്.
• മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം പുനര്‍ ചികിത്സ ആവശ്യമെങ്കില്‍ നല്‍കേണ്ടതാണ്.
• ആവശ്യമായ Pathology/ Haematology സേവനങ്ങള്‍, കീമോതെറാപ്പിക്കും റേഡിയോ തെറാപ്പിക്കും വേണ്ട ഭൗതിക സാഹചര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കേണ്ടതാണ്.
• stereotactic radiosurgery/ therapy സേവനങ്ങളും നല്‍കിയാല്‍ ഉത്തമമാണ്
• ട്രീറ്റ്മെന്റ് പ്ലാനിങ്ങ് സിസ്റ്റവും ഡോസിമെട്രി സിസ്റ്റവും പ്രസ്തുത സ്ഥാപനത്തില്‍ വേണ്ടതാണ്.
ന്യൂറോ സര്‍ജറി സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളില്‍ ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍
• മതിയായ സൗകര്യങ്ങളോട് കൂടിയ- ന്യൂറോ സര്‍ജറിക്ക് അനുയോജ്യമായ തീയറ്ററും അനുബന്ധ പാരാമെഡിക്കല്‍ ജീവനക്കാരും സി ആം സംവിധാനം മൈക്രോസ്‌കോപ്പ് എന്നിവ വേണ്ടതാണ്.
• ഐസിയു സൗകര്യങ്ങള്‍
• വേന്റിലേറ്റര്‍ സൗകര്യമുള്ള പോസ്റ്റ് ഓപ്പറെറ്റിവ് റൂം
• CT MRA മറ്റു ടെസ്റ്റുകള്‍ എന്നിവക്കുള്ള സൗകര്യങ്ങള്‍
പൊള്ളല്‍, പ്ലാസ്റ്റിക് സര്‍ജറി, റികണ്‍സ്ട്രക്റ്റീവ് ചികിത്സക്കായി തെരെഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍
• പ്ലാസ്റ്റിക് സര്‍ജനും അനുബന്ധ ജീവനക്കാരും സ്ഥാപനത്തില്‍ വേണ്ടതാണ്.
• ഐസൊലെഷന്‍ വാര്‍ഡില്‍ ഡിഫിബ്രിലേറ്റര്‍,മോണിറ്റര്‍, സെന്‍ട്രല്‍ ഓക്‌സിജാന്‍ ലൈന്‍ എന്നിവ വേണ്ടതാണ്
• മതിയായ സൗകര്യങ്ങളോട് കൂടിയ തീയറ്റര്‍
• റിഹാബിലിറ്റെഷന്‍- ഫിസിയോ തെറാപ്പി സൗകര്യങ്ങള്‍
കുട്ടികളിലെ ശസ്ത്രക്രിയക്കായി തെരെഞ്ഞെടുക്കുന്ന ആശുപത്രികളില്‍ വേണ്ട സൗകര്യങ്ങള്‍
• പീഡിയാട്രിക് സര്‍ജന്‍ ഉണ്ടായിരിക്കേണ്ടതാണ്
• മതിയായ സൗകര്യങ്ങളോട് കൂടിയ തീയറ്റര്‍
• ഐസിയൂ
• പീഡിയാട്രിഷ്യന്‍
• ഫീഡിങ്ങ് റൂം
• റെഡിയോളജി, ഫ്‌ലൂറോസ്‌കോപ്പി,ബ്ലഡ് ബാങ്ക് സേവനങ്ങള്‍, ലാബ് എന്നിവ വേണ്ടതാണ്
നവജാത ശിശു പരിചരണത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളില്‍ പാലിക്കേണ്ട നിബന്ധനകള്‍
• നിയോനാറ്റല്‍ ഐസിയു/ നെഴ്‌സറി വേണ്ടതാണ്.
• വാമര്‍, ഇന്‍കുബെറ്റര്‍,പള്‍സ് ഒക്‌സീമീറ്റര്‍, ഫോട്ടോ തെറാപ്പി, ഇന്‍ഫ്യൂഷന്‍ പമ്പ്, വേന്റിലേറ്റര്‍, സിപാപ്,സക്ഷന്‍,ബ്രസ്റ്റ് പമ്പ്, കംഗാരൂ മദര്‍ കെയര്‍ ചെയര്‍, കൂടാതെ വളരെ ഉയര്‍ന്ന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ലാബ് ഇമാജിന്‍ സംവിധാനങ്ങള്‍
• 24×7 മണിക്കൂറും സേവനങ്ങള്‍ ലഭ്യമായിരിക്കണം
• പരിശീലനം സിദ്ധിച്ച നേഴ്‌സ്മാര്‍, പീഡിയാട്രിഷ്യന്‍ എന്നിവരുടെ സേവനം 24×7 മണിക്കൂറും ലഭ്യമാകേണ്ടതാണ്
• 24×7 മണിക്കൂറും കുഞ്ഞിന്റെ അമ്മയ്ക്കും ഒപ്പം നില്‍ക്കാനുള്ള സൗകര്യം
ട്രോമ ക്ലിനിക്കുകള്‍ക്കു വേണ്ട സൌകര്യങ്ങള്‍
• എമര്‍ജന്‍സി റൂമും 24×7 ഡ്യൂട്ടി ഡോക്ടര്‍മാരും വേണ്ടതാണ്.
• അസ്ഥിരോഗ വിഭാഗം, ജനറല്‍ സര്‍ജറി വിഭാഗം, അനസ്‌തെഷ്യ വിഭാഗം 24×7 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതാണ്.
• വാസ്‌കുലാര്‍/ന്യൂറോ/കാര്‍ഡിയോ തൊറാസിക്ക് എന്നിവരുടെ സേവനവും ലഭ്യമാക്കേണ്ടതാണ്
• C-Arm facility, Surgical ICU, Post-Op സേവനങ്ങളും 24×7 മണിക്കൂറും വേണ്ടതാണ്
• CT, MRI, മറ്റു ലാബ് പരിശോധനകളും വേണ്ടതാണ്
നെഫ്രോളജി/യൂറോളജി സേവനങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്ന ആശുപത്രികള്‍ക്കു വേണ്ട സൗകര്യങ്ങള്‍
• ഡയാലിസിസ് യൂണിറ്റ്
• സി ആം സൗകര്യമുള്ള ഓപ്പറെഷന്‍ തീയറ്റര്‍
• എന്‍ഡോസ്‌കോപ്പി
• വേന്റിലേറ്റര്‍ സൗകര്യമുള്ള പോസ്റ്റ് ഓപ്പറെറ്റീവ് റൂം/ഐസിയൂ
• ലിത്തോട്രിപ്‌സിക്കുള്ള ഉപകരണങ്ങള്‍