ദേശീയ ആരോഗ്യനയം 2017ന്റെ ഭാഗമായി നടപ്പാക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ പതാക വാഹക പദ്ധതികളിലോന്നാണ് ആയുഷ്മാന്‍ ഭാരത്. ഭാരത പൗരന്‍മാര്‍ക്കായി നടപ്പാക്കപ്പെട്ട സമഗ്രാരോഗ്യ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. ഇതിനു പ്രധാനമായും രണ്ട് അനുബന്ധ ഘടകങ്ങള്‍ ഉണ്ട്.

• ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍
• പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന


1. ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍
നിലവിലുള്ള പ്രാധമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കും പകരമായി ഉയര്‍ന്നു വരേണ്ട സമഗ്രാരോഗ്യ ചികിത്സ കേന്ദ്രങ്ങളാണ് ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍. മാതൃ ശിശു പരിചരണവും വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സയും ഇവിടെനിന്നും ലഭിക്കുന്നതായിരിക്കും. അനുബന്ധമായി ഫാര്‍മസിയും പരിശോധന സൌകര്യവും ഉണ്ടായിരിക്കും.


2. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന
രണ്ടാം ഉപഘടകമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ പി എം ജി വൈ. പി എം ജെ എ വൈ പദ്ധതി പ്രകാരം 5 ലക്ഷം രൂപവരെ ചികിത്സക്കായി ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ വിനിയോഗിക്കാവുന്നതാണ്. നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്‌കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി. നിലവിലെ ആര്‍ എസ് ബി വൈ പദ്ധതികള്‍ക്കു ഉപരിയായി എസ് ഇ സി സി 2011 ഡേറ്റ ബെസിലെ അര്‍ഹരായ മുഴുവന്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു ഉപയോഗിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.